പാവാടയുടെ അടിയില് യന്ത്രം ഒന്നും അല്ലല്ലോ”…മടുത്ത് എനിക്ക്

സോഷ്യൽ മാധ്യമങ്ങൾ എല്ലാം വളരെ സജീവമായ കാലഘട്ടം ആയതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകളും സംസാരിക്കുന്ന വിഷയമെന്ന് പറയുന്നത് ചിത്രങ്ങളിലൂടെയാണ്. പലപ്പോഴും നമുക്ക് സമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ ഹ്രസ്വ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഹ്രിസ്വ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന പല ഹ്രസ്വചിത്രങ്ങളും ഉണ്ട്. അത്തരത്തിൽ ഒരു ഹ്രിസ്വചിത്രവും അതിന്റെ പ്രമേയവുമാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

സാധാരണ നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു പ്രണയം ഉണ്ടാവുകയും ആ പ്രണയം വീട്ടിൽ നിന്നും വിവാഹം ആക്കി നടത്തിക്കൊടുക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥ. പെൺകുട്ടി വിവാഹശേഷം ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പോവുകയാണ്.

ചെന്നൈയിലെത്തിയ പെൺകുട്ടിയെ ഭർത്താവ് മറ്റുള്ളവർക്ക് കാഴ്ചവെക്കുകയായിരുന്നു ചെയ്യുന്നത്. അതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന പെൺകുട്ടി തിരഞ്ഞെടുക്കുന്ന മാർഗ്ഗം ആവട്ടെ സ്വന്തം ശരീരം വിറ്റ് ജീവിക്കുവാനുള്ള തൊഴിലും. തന്റെ ജീവിതം നശിച്ചു പോയപ്പോൾ തനിക്ക് തെരുവിലെ പട്ടികൾ പോലും സംരക്ഷണം നൽകിയെന്നു, അത്രയും പോലും ഇവിടെയുള്ള മനുഷ്യർ തന്നോട് കാണിച്ചിരുന്നില്ല എന്നാണ് പെൺകുട്ടി ഈ വീഡിയോയിലൂടെ പറയുന്നത്.

ഇന്ന് സദാചാരം പറഞ്ഞ് തന്റെ അരികിൽ എത്തുന്ന പലരും ഇരുട്ടിന്റെ മറവിൽ തന്റെ മാനത്തിനു വില പറഞ്ഞവർ ആയിരുന്നുവെന്നും ഈ പെൺകുട്ടി വീഡിയോയിലൂടെ പറയുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളുടെയും ഒരു നേർചിത്രമാണ് ഈ ചിത്രത്തിലൂടെ കാണിച്ചുതന്നു കൊണ്ടിരിക്കുന്നത്.

പകൽമാന്യന്മാരുടെ വേഷമണിയുന്ന പലരും രാത്രിയുടെ നിശബ്ദതയിൽ പലപ്പോഴും ക്രൂര മൃഗങ്ങളാണ് എന്ന് കാണിച്ചു തരുന്ന ഒരു ഹ്രസ്വ ചിത്രം തന്നെയാണ്. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി മാറിയത്. സമൂഹം എന്നും പുച്ഛത്തോടെ മാത്രം നോക്കുന്ന ഒരു അഭിസാരികയ്ക്കും പറയാനുണ്ടാകും ഒരുപാട് ന്യായീകരണങ്ങൾ എന്ന് തെളിയിച്ചു തരുന്ന ഒരു ചിത്രമാണ്.ഇരുളിന്റെ യാമങ്ങളിൽ ആണ് പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീഴുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

Leave a Comment

Scroll to Top