മോഹൻലാൽ കാണാൻ വന്നില്ല…മകൻ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ… മകനെയും ഭാര്യയെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ടി പി മാധവൻ…

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ടി പി മാധവൻ. 250ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം 1975ൽ “രാഗം” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. ഗൗരവമേറിയ കഥാപാത്രങ്ങളും നർമം നിറഞ്ഞ വേഷങ്ങളും അനായാസമായി അവതരിപ്പിച്ചിട്ടുള്ള താരത്തിന്റെ വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്.

കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടിപി മാധവനെ കണ്ടു നവ്യ നായർ വികാരഭരിതയായത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴായിരുന്നു തന്റെ ഒപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ടിപി മാധവനെ നവ്യ അവിടെ കണ്ടത്. അദ്ദേഹത്തെ കണ്ടു നവ്യ ഷോക്ക് ആയിപ്പോയി.

നവ്യയുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളായ “കല്യാണരാമൻ”, “ചതിക്കാത്ത ചന്തു” എന്നീ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. യാദൃശ്ചികമായി അദ്ദേഹത്തെ അവിടെ വച്ച് കണ്ട് നവ്യ നായർ വികാരധീനയായി പോയി. നാളെ നമ്മുടെ കാര്യം എങ്ങനെയൊക്കെ ആകും എന്ന് പറയാൻ സാധിക്കില്ലെന്നും ഇതോടെ മനസ്സിലായെന്ന് നവ്യ ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തിന്റെ കുടുംബത്തിനെ ശിഥിലമാക്കി.

സിനിമ കഥകളേക്കാൾ വെല്ലുന്ന സാഹചര്യങ്ങളിലൂടെ ആയിരുന്നു ജീവിതത്തിൽ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നത്. ഗാന്ധിഭവനിൽ എത്തി ടി പി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശൻ പങ്കുവെച്ച വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. മോഹൻലാൽ വിളിച്ചോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ വിളിച്ചതുമില്ല കണ്ടതുമില്ല എന്നായിരുന്നു മറുപടി. വേണമെങ്കിൽ വരട്ടെ, അതൊന്നും ഇപ്പോൾ ആഗ്രഹിക്കുന്നില്ല, വന്നില്ല എന്ന് പറഞ്ഞ് പരാതിയുമില്ല എന്ന് അദ്ദേഹം പറഞ്ഞു.

മോഹൻലാലിനോട് ടിപി മാധവൻ അവസ്ഥ ഇതാണെന്ന് അറിയിക്കണമെന്ന് ഈ പരിപാടിയിലൂടെ അമ്മയുടെ സെക്രട്ടറിയായി ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശൻ പറയുന്നു. മോഹൻലാലിനെ പോലെ വിശാലമായി ചിന്തിക്കുന്ന ആൾ ഗാന്ധിഭവനിൽ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയിലൂടെ പങ്കു വെക്കുന്നു. അല്പം കൂനൊക്കെ വന്ന് ആരോഗ്യം ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്.

ഓർമ്മ കുറവും മുഖത്ത് ദുഃഖവും ബാധിച്ചിരിക്കുന്നു. തന്നെ ഒഴിവാക്കിയ ഭാര്യയെയും മകനെയും കാണാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ കാണാനും അദ്ദേഹത്തിന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഗിരിജ മേനോൻ ആണ് ടി പി മാധവന്റെ ഭാര്യ. ബോളിവുഡ് സംവിധായകനായ രാജ് കൃഷ്ണ മേനോൻ ആണ് അദ്ദേഹത്തിന്റെ മകൻ. ഇതിനോടകം നാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. ശാന്തിവിള ദിനേശന്റെ ഈ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിട്ടുള്ളത്.

Leave a Reply