ടാറ്റ ഗ്രൂപ്പിനെ പറ്റി അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ.

നമ്മുടെ രാജ്യത്തിൻറെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച ഒരാൾ ആണ് രത്തൻ ടാറ്റ. രാജ്യത്തെ എപ്പോഴും ഒരുപാട് പ്രതിസന്ധി സമയത്തും കൈ പിടിച്ചു കയറ്റാൻ മുന്നിൽ നിക്കുന്നവരിൽ ഒരാൾ. ഇപ്പോൾ ഈ കോവിഡ് 19 പശ്ചാത്തലത്തിലും ടാറ്റ രാജ്യത്തെ സഹായിച്ചത് നമ്മൾ അറിഞ്ഞതാണ്. കമ്പനിയുടെ വരവ് ചിലവ് കണക്ക് നോക്കുകയാണെങ്കിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച വരുമാനമുള്ള ഒരു കമ്പനിയിൽ ഒന്നാകും ടാറ്റ ഗ്രൂപ്പ് . പക്ഷെ ഒരു രാജ്യത്തെ ജനങ്ങളും ഒരു കമ്പനി ഉടമകളെയും ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടാകില്ല.

അല്ലെങ്കിൽ ഇത്രയും ജനഹൃദയങ്ങൾ കീഴടക്കിയ ഒരു കമ്പനി ഉടമയും കാണില്ല. കാരണം മറ്റൊന്നുമല്ല അദ്ദേഹം ഒരു ബിസിനസ്കാരൻ മാത്രമല്ല , ഈ രാജ്യത്തെ സഹായിക്കുന്ന ഉത്തരവാദിത്തം തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ കമ്പനി, കൂടാതെ ടാറ്റ ഉപ്പ് മുതൽ വെഹിക്കിൾ ഇൻഡസ്ടറി വരെ, ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തെക്കാൾ വിറ്റ് വരവുള്ള ഇന്ത്യൻ ബ്രാൻഡ് ആണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ കമ്പനിയുടെ ആദ്യ കാർ മോഡലായ ഇന്ഡിക്കയുടെ തോൽവി, ടാറ്റയെ വിൽക്കാൻ ഉള്ള തീരുമാനത്തിന് ഒരുപാട് പേർ പറയുന്നതിന് കാരണമായി.

അങ്ങനെ അമേരിക്കയിലുള്ള ഫോർഡിന്റെ ഹെഡ് ആയി ബന്ധപ്പെടുകയും അവർക്ക് അതിന് തലപര്യമില്ലെന്ന് അറിയിക്കുകയും ചെയ്ത്. ഇതേ ഫോർഡ് തന്നെ അവരുടെ ജാഗ്വർ, ലാൻഡ് റോവർ തുടങ്ങിയ കമ്പനികൾ പിന്നീട ടാറ്റ ഗ്രൂപ്പിന് വിൽക്കേണ്ടി വന്നു. ഈ ഒരു ചെറിയ സംഭവം മതിയാകും ടാറ്റയുടെ വിജയത്തെ മനസ്സിലാക്കാൻ.
ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്സുകളിൽ പലതും അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണ്. പല ബ്രിട്ടൻ കമ്പനികളും ഇപ്പോൾ പ്രവർത്തിക്കുന്ന ടാറ്റയുടെ കീഴിലാണ്.

ജനങ്ങളെ അതിശയിപ്പിച്ചത് ടാറ്റായുടെ മറ്റൊരു പ്രവർത്തിയാണ്, അവരുടെ വരുമാനത്തിന്റെ 60 ശതമാനത്തിൽ കൂടുതലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മാറ്റി വെക്കുന്നത്. 8 മണിക്കൂർ ജോലി, പ്രൊവിടെന്റ് ഫണ്ട് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ തന്റെ കമ്പനിയിലെ തൊഴിലാളികൾക്ക് ലഭ്യമാക്കിയ ടാറ്റ ഗ്രൂപ്പ് അവിടെയും വേറിട്ട് നിൽക്കുകയാണ്. ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയിൽ നിന്നും നമ്മുക്ക് പഠിക്കാൻ ഒരുപാടുണ്ട്. തോറ്റ് പോയെന്ന് എല്ലാരും പറഞ്ഞാലും ആത്മവിശ്വാസം കൊണ്ട് വിജയം കയ്യടക്കാനാകു൦.

Leave a Reply