സ്വന്തം കുഞ്ഞിന്റെ മുൻപിൽ വെച്ച് ടിക് ടോക് അമ്പിളിയും ഭാര്യയും വിവാഹിതരായി

വടക്കാഞ്ചേരി സ്വദേശി ആയ ടിക് ടോക് അമ്പിളിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മുത്തുമണിയെ എന്ന് തുടങ്ങുന്ന വീഡിയോയുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന അമ്പിളിയുടെ വാർത്തകൾ കുറച്ച് കാലം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കൊണ്ടുപോയി പെൺകുട്ടിയെ പീ ഡി പ്പി ച്ചു എന്നായിരുന്നു അമ്പിളിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്.

ഇതോടെ അമ്പിളിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും ട്രോളുകളും ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറയെ. ഇതോടെ അമ്പിളി ടിക്ടോക്കിൽ പങ്കുവെച്ചിരുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ആയി നിറഞ്ഞു. ഒരുപാട് ആളുകളാണ് അമ്പിളിയെ വിമർശിച്ചും അസഭ്യം പറഞ്ഞും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചത്. 19 വയസ്സ് മാത്രം പ്രായമുള്ള വിഗ്നേഷ് ആണ് ടിക്ടോക്കിൽ അമ്പിളി ആയി ശ്രദ്ധ നേടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വിഘ്‌നേശിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ അഭ്യർത്ഥന നൽകി വിഗ്നേഷ് പീഡിപ്പിച്ചു എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ വിഘ്‌നേശിനെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ആയിരുന്നു സംഭവത്തിന് പിന്നിലെ നിജസ്ഥിതി പുറം ലോകമറിയുന്നത്.

ഗർഭിണിയായി എന്നു പറയുന്ന പെൺകുട്ടിയും വിഗ്നേഷും സ്നേഹത്തിലായിരുന്നു എന്നും അവർ ഒരുമിച്ചായിരുന്നു ജീവിക്കുന്നതെന്നും പുറത്തു വന്നു. ഇവരുടെ സ്നേഹബന്ധം വീട്ടുകാർ അറിഞ്ഞതോടെ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചെങ്കിലും വിവാഹപ്രായം ആകാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിച്ചില്ല. വിവാഹപ്രായം വരെ പെൺകുട്ടിയെ സംരക്ഷിക്കുവാനും അതിനു ശേഷം വിവാഹം കഴിപ്പിക്കാമെന്നും അമ്പിളിയുടെ വീട്ടുകാർ നിർദേശിച്ചപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു.

തുടർന്ന് അമ്പിളിയുടെ വീട്ടുകാർക്കൊപ്പം പോയ പെൺകുട്ടി മാസങ്ങളോളം അമ്പിളിയുടെ വീട്ടിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു. ഇതിനിടയിൽ ആണ് ഗർഭിണിയായത്. അമ്പിളിയുടെ കുടുംബത്തോടുള്ള വിധ്വേഷം കാരണം പെൺകുട്ടിയുടെ വീട്ടുകാർ കെട്ടിച്ചമച്ച ഒരു കേസ് മാത്രമായിരുന്നു ഇതെന്ന് പിന്നീട് മലയാളികൾ അറിഞ്ഞു. മുത്തുമണി എന്ന വിളിയിലൂടെ ആയിരുന്നു അമ്പിളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായത്.

പിന്നീട് ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു അമ്പിളിയെ തേടി അറസ്റ്റ് എത്തുന്നത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ഇപ്പോൾ തന്റെ മകനെയും ചേർത്തുപിടിച്ച് വിവാഹിതനായ അമ്പിളിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിൽ അമ്പിളിയുടെ കയ്യിൽ ഇരിക്കുന്ന മകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തുളസി മാല അണിഞ്ഞ് അമ്പിളിയും ഭാര്യയും വിവാഹിതരായി നിൽക്കുന്നുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഇവരുടെ മകനാണ്.

നിരവധി പേരാണ് ഇവർക്ക് ആശംസകളും ആയി മുന്നോട്ട് വന്നിരിക്കുന്നത്. പ്രേമം, തേപ്പ്, കരച്ചിൽ കാലമെല്ലാം കഴിഞ്ഞെന്നും, ഒരു അച്ഛനായി ഇനി പഴയതുപോലെ ഇരിക്കാൻ പറ്റില്ല, പുതിയൊരു ജീവിതം ഒക്കെ വേണമെന്നായിരുന്നു അമ്പിളി അഭിമുഖങ്ങളിൽ പറഞ്ഞത്. ടിക് ടോക് വീഡിയോകൾ ചെയ്യുന്നത് നിർത്താൻ പോവുകയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു. എന്നാൽ തെറ്റൊന്നും ചെയ്യാത്തതിനാൽ അതിൽ നിന്ന് വിട്ടു നിൽക്കില്ലെന്നും പഴയതു പോലെതന്നെ വീഡിയോസ് ചെയ്യുമെന്നും അമ്പിളി ഉറപ്പുനൽകി.

Leave a Comment

Scroll to Top