എന്തൊരു കരുതലാണ് ഈ മനുഷ്യന്..! ഗോപി സുന്ദറിനെ ട്രോളിയും ആശംസിച്ചും സോഷ്യൽ മീഡിയ. കാരണം ഇതാണ്..

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അമൃത സുരേഷും ഗോപി സുന്ദറും തന്നെയാണ്. പ്രണയം തുറന്നു പറഞ്ഞു ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പാപ്പരാസികൾ ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നത്. പിന്നാലെ കൂടിയർ അവരെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഈ വിമർശനത്തിന് ചുട്ടമറുപടി എന്ന രീതിയിൽ പലപ്പോഴും ഇവരുടെ പ്രണയം തുളുമ്പുന്ന ചിത്രങ്ങളാണിവർ പങ്കുവയ്ക്കുന്നത്. വിവാഹശേഷം ക്ഷേത്രദർശനത്തിന്റെ തിരക്കിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

ചിത്രങ്ങൾ തരംഗമായി മാറിയത് പിന്നാലെ വിമർശിക്കുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയും ചെയ്തു. അടുത്ത കാലത്ത് ഇരുവരും തിരുവനന്തപുരത്ത് ഒരു മ്യൂസിക്കൽ ഷോയിൽ പങ്കെടുത്തിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇവർക്ക് ആരാധകരിൽ നിന്ന് ലഭിച്ചിരുന്നത്. തങ്ങൾക്ക് നൽകിയ സപ്പോർട്ടിന് ഒക്കെ നന്ദി പറഞ്ഞുകൊണ്ടാണ് ഇരുതാരങ്ങളും വീഡിയോ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഇരുവരും തിരുവനന്തപുരത്ത് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ മുൻവശത്തുള്ള പടവുകളിൽ നിൽക്കുന്ന ഇവരുടെ ചിത്രം വളരെ പെട്ടെന്ന് വൈറലായി മാറുന്നു എന്നത് ശ്രദ്ധിക്കുന്ന ഒരു കാര്യം ആണ്.

പൊരി വെയിലിൽ ചുട്ടുപഴുത്ത കിടക്കുന്ന കൽപ്പടവുകളിൽ നിൽക്കുമ്പോൾ അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ വേണ്ടി തന്റെ കാലിൽ കിടന്ന ഷൂവിൽ ഒരെണ്ണം അമൃതയ്ക്ക് നൽകി അതിനു മുകളിൽ അമൃത നിർത്തിയിരിക്കുന്ന ഗോപിസുന്ദറിനെ ആണ് കാണുന്നത്. വലിയ സന്തോഷത്തോടെയാണ് ഇരുവരും ഈ ചിത്രത്തിലുള്ളത്. ഗോപിസുന്ദർ ഭാര്യക്ക് നൽകിയ കരുതൽ ആരാധകർ കണ്ടെത്തുകയായിരുന്നു. കമന്റ് ബോക്സിൽ പലരും ഇക്കാര്യം തുറന്നു പറയുന്നുണ്ട്. ഭാര്യയോടെ ഇത്രയും കരുതലാണ് ഗോപിസുന്ദറിന് ഉള്ളത് എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഭാര്യയുടെ കാലുകൾ സംരക്ഷിക്കുവാൻ വേണ്ടി തന്റെ ഷൂ ഊരി നൽകിയ ഗോപിcസുന്ദറിന്റെ കരുതൽ സോഷ്യൽ മീഡിയ ട്രോളുകയും ചെയ്യുന്നുണ്ട്.

വളരെയധികം കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇവയിൽ ചില വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വരുന്നുണ്ട്. വിമർശനങ്ങളെ എല്ലാം തന്നെ പൂർണ്ണമായും പരാജയപ്പെടുത്തി കൊണ്ടാണ് ഇവർ തങ്ങളുടെ ജീവിതയാത്ര ആരംഭിക്കുന്നത് എന്നതാണ് സത്യം. വിമർശനം തങ്ങളെ ഒട്ടുംതന്നെ ബാധിക്കുന്നില്ല എന്ന രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഉടനെ ഇവർ ഹൈദരാബാദിലേക്ക് പോകും എന്നാണ് റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. കുറച്ച് ദിവസങ്ങൾ കൊച്ചിയിൽ തങ്ങിയതിനുശേഷം ഹൈദരാബാദിലേക്ക് പോകാനാണ് ഇരുവരുടെയും തീരുമാനം.

Leave a Reply