കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞ നടൻ വിജയ് ബാബുവിന്റെ വാർത്തയായിരുന്നു. യുവനടിയെ വിജയ് ബാബു പീ ഡി പ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞായിരുന്നു നടി പരാതി നൽകിയത്. എന്നാൽ വിജയ്ബാബു താൻ ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ബന്ധത്തിലേർപ്പെട്ടത് എന്ന് തുറന്നു പറയുകയും അതിനുള്ള തെളിവുകൾ കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കോടതിയുടെ പുതിയൊരു ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ഉഭയസമ്മത പ്രകാരമുള്ള ലൈം ഗീ ക ബന്ധത്തെ ബ ലാ ത്സം ഗ മാ യി മാറ്റുന്നതിനെതിരെ ജാഗ്രത വേണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
നടിയെ പീ ഡി പ്പി ച്ച കേ സി ൽ നിർമാതാവും നടനും ആയ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സമയത്തായിരുന്നു കോടതി പരാമർശം നടത്തിയത്. തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തേണ്ട ആവശ്യമില്ല എങ്കിലും ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തെ ബ ലാ ൽ സം ഗം ആക്കി മാറ്റുന്നതിനെതിരെ ജാഗ്രത അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തി.
പുരുഷ വീക്ഷണകോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം ബ ലാ ത്സം ഗം ചെറുക്കാൻ ഉള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ട് എങ്കിൽ ഉടൻ പരാതി നൽകുക തുടങ്ങിയ ആ പതിവ് കെട്ടുകഥകൾ ഒന്നും കോടതിയുടെ പരിഗണനാ വിഷയം ആകരുത്. അതൊക്കെ മുൻവിധികൾ മാറുന്നു. ഓരോ കേസിനും അതിന്റെതായ സവിശേഷത ഉണ്ടാകും.
ആഘാതങ്ങൾ കണക്കിലെടുക്കണം എന്നും കോടതി വിലയിരുത്തിയിട്ടുണ്ടായിരുന്നു. കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവവും താരതമ്യം ചെയ്യുമ്പോൾ പ്രതിയുടെ സ്ഥാനവും ഒക്കെ പരിഗണിക്കണം. അതിനാലാണ് ഓരോ കേസിലെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നത് എന്നും കോടതി വിലയിരുത്തിയിട്ടുണ്ടായിരുന്നു. നടൻ വിജയ് ബാബുവിന്റെ സംഭവത്തിൽ കോടതിയുടെ നിലപാടാണ് ഈ വിലയിരുത്തലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
അതേസമയം കോടതിയുടെ വിധിയിൽ വളരെയധികം വേദന ഉണ്ടെന്നായിരുന്നു. നടിയുടെ പിതാവ് പറഞ്ഞത്. ഭാര്യയും പെങ്ങളും അമ്മയും ഒക്കെ ഉള്ള ഏതൊരാൾക്കും ഈ ഒരു വിധി വേദന നൽകുമെന്നും നടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു. അതേസമയം നടി നൽകിയ പരാതികൾ ഒന്നും തന്നെ വിജയ് ബാബു മാറ്റി എഴുതിയിരുന്നില്ല. നടിയുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് വിജയ് ബാബു തുറന്നു പറഞ്ഞത്. എന്നാൽ അത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നും താൻ അവസരം നൽകാതിരുന്ന സാഹചര്യത്തിലാണ് നടി ഒരു പീ ഡ ന പരാതി എന്ന നിലയിലേക്ക് പോയത് എന്നും വിജയ് ബാബു പറഞ്ഞിട്ടുണ്ടായിരുന്നു.