അച്ഛൻ ഇനി വരുമെന്ന് തോന്നുന്നില്ല ! ഞങ്ങൾ എന്നും അമ്മയ്‌ക്കൊപ്പം – ഗോപി സുന്ദറിന്റെ മക്കൾക്ക് പറയാൻ ഉള്ളത് ഇതാണ് !

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് അമൃതാ സുരേഷിന്റെയും ഗോപിസുന്ദറിന്റെയും വിശേഷങ്ങൾ ആണ്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താൽപര്യമുണ്ട്. അമൃതാ സുരേഷ് ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയ സമയം മുതൽ തന്നെ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ഒരു വിമർശനമാണ് അമൃതയുടെ മകൾ പാപ്പുവിനെ ആരും നോക്കുമെന്നും മകളുടെ സംരക്ഷണമാരെറ്റെടുക്കും എന്നുള്ളത് ആണ്. ആരാധകരുടെ ഭാഗത്തുനിന്നും ആയിരുന്നു ചോദ്യങ്ങളുയർന്നത്. ഗോപി സുന്ദറിനും ആദ്യ ഭാര്യയ്ക്കും രണ്ട് ആൺകുട്ടികളാണ്.

ഇപ്പോഴിതാ ഗോപിസുന്ദറിന്റെ മൂത്തമകൻ മാധവ് ഗോപീസുന്ദറാണ് അച്ഛൻ എതിരെ ഇപ്പോൾ എത്തിയിരിക്കുന്നത്. തനിക്ക് എല്ലാം തന്റെ അമ്മയാണെന്നും അച്ഛന്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കുന്നില്ലന്നും അദ്ദേഹത്തിനെ മൈൻഡ് ചെയ്യാറില്ലന്നുമാണ് മകൻ പറയുന്നത്. മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ലെന്നും അച്ഛനെ പോലെ ഒരിക്കലും ആകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മകൻ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര ഗെയിമിൽ ആയിരുന്നു മകൻ ഇതിനുള്ള മറുപടി നൽകിയത്..

ഒരു ആരാധകൻ ഗോപി സുന്ദറിന്നോട് പറഞ്ഞത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക, നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങൾ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയുമെന്നും ആ നിമിഷത്തിനായി കാത്തിരിക്കുന്നു, തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ മാധവ് ഗോപിസുന്ദർ പങ്കുവെച്ച് മറുപടിയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത്.

പക്ഷേ തന്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ല. ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതോടൊപ്പം നിങ്ങൾ അങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും ഇത്തരം പ്രസ്താവനകളുമായി മകൻ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛന്റെ കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങൾ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഒക്കെയാണ് മകൻ മാധവ് പറഞ്ഞത്. അച്ഛനെപ്പോലെ ഒരിക്കലും താൻ ആവില്ല. അച്ഛന്റെ ഒരു ശീലങ്ങളും പിന്തുടരാൻ ആഗ്രഹിക്കുന്നുമില്ല എന്നാണ് മകൻ പറഞ്ഞത്.

അച്ഛനെ കുറിച്ചുള്ള നല്ല ഓർമ്മകൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് അയാളെക്കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും കാറോടിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നതായും അതുകൊണ്ടുതന്നെ കാറോടിക്കാൻ പഠിപ്പിച്ചത് അയാൾ ആണെന്നും അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവമെന്നുമാണ് പറയുന്നത്. നിരവധി ആളുകളാണ് മാധവ് ഗോപിസുന്ദർ പറഞ്ഞ കാര്യവും എടുത്ത തീരുമാനത്തെയും ഒക്കെ തന്നെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Leave a Reply