വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ചു കോടതി – കേസിൽ വിജയ്ക്ക് ആശ്വാസം

കഴിഞ്ഞദിവസം സോഷ്യൽ മീഡിയ വലിയതോതിൽ തന്നെ ചർച്ച ചെയ്ത് ഒരു വാർത്തയായിരുന്നു യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഈ സംഭവത്തിൽ ഒരു പുതിയ വഴിത്തിരിവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ് എന്ന ഈ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അറസ്റ്റിനെത്തുടർന്ന് വിജയ് ബാബു ഒളിവിൽ പോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

പിന്നീട് കോടതിയുടെ പ്രത്യേക നിർദേശത്തെ തുടർന്നായിരുന്നു വിജയ് ബാബു തിരികെ എത്തിയിരുന്നത്. തിരികെയെത്തിയ വിജയ് ബാബു പറഞ്ഞത് തന്റെയും പരാതി നൽകിയ നടിയുടെയും ഉഭയസമ്മതപ്രകാരം ആണ് ലൈം ഗി ക ബന്ധം നടന്നിരിക്കുന്നത് എന്നാണ്. ലൈം ഗി ക ബന്ധം നടന്നിട്ടില്ല എന്ന് താൻ പറയില്ലായിരുന്നു. എന്നാൽ അത് പീ ഡ നം ആയിരുന്നില്ല എന്നുമാണ് പറയുന്നത്. ഉഭയസമ്മതപ്രകാരം മാത്രം നടന്ന ഒരു കാര്യമായിരുന്നു. താൻ പല തരത്തിലുള്ള സാമ്പത്തിക ഇടപാടും പെൺകുട്ടി നടത്തിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞിരുന്നു. അതിനെല്ലാം തന്റെ കയ്യിൽ തെളിവുണ്ടോ എന്നാണ് വിജയ് ബാബു പറഞ്ഞത്.

എന്നാൽ വിജയ് ബാബുവിന്റെ ആരോപണത്തെ പൂർണമായും തള്ളി കൊണ്ടായിരുന്നു നടി രംഗത്തെത്തിയത്. തനിക്ക് സിനിമയിലഭിനയിച്ച് ഇരുപതിനായിരം രൂപ അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും വിജയ് ബാബുവിന് ആയില്ല എന്ന് നടി തുറന്നു പറയുകയും ചെയ്തിരുന്നു.

സ്ക്രീൻഷോട്ട് തെളിവുണ്ടെന്ന് വിജയ്ബാബു പറഞ്ഞതായി താൻ അറിഞ്ഞു എന്നും തെളിവുണ്ടെങ്കിൽ ആ തെളിവ് കാണിക്കട്ടെ എന്നുമാണ് നടി പറഞ്ഞത്. ഇപ്പോൾ കോടതിക്ക് മുൻപിൽ പലതരത്തിലുള്ള തെളിവുകൾ കാണിച്ചതിനാൽ ആയിരിക്കാം ഒരുപക്ഷേ ഇത്രയും പെട്ടെന്ന് വിജയ് ബാബുവിനെ ജാമ്യം ലഭിച്ചത് എന്നാണ് പൊതുവേ പുറത്തുവരുന്നത്.

പലതരത്തിലുള്ള തെളിവുകളും കോടതിക്ക് കൈമാറിയിട്ടുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ യുവനടിയുടെ യാതൊരുവിധത്തിലുള്ള പരാതികളും വിജയ് ബാബു എതിർത്തില്ല. എല്ലാ കാര്യങ്ങളും തുറന്നു സമ്മതിക്കുകയായിരുന്നു നടൻ ചെയ്തിരുന്നത്. അതുകൊണ്ട് ആവാം ഒരുപക്ഷേ വിജയ് ബാബുവിന് ജാമ്യം നൽകിയിട്ടുണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Comment

Scroll to Top