നാലാമത്തെ പ്രണയം ദാമ്പത്യം തകർത്തോ ? വിജയ് യേശുദാസിനു സംഭവിച്ചത് എന്താണ് ?

ഗാനഗന്ധർവ്വൻ യേശുദാസ് എന്ന് പറഞ്ഞാൽ അത് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. യേശുദാസിന്റെ പാത പിന്തുടർന്ന് തന്നെയാണ് മകൻ വിജയ് യേശുദാസും ഗാനരംഗത്തേക്ക് ചുവട് വയ്ക്കുന്നത് എന്ന് പറയുന്നതാണ് സത്യം. യേശുദാസിനെ ഏറ്റെടുത്തത് പോലെ തന്നെ മലയാളികൾ വിജയ് യേശുദാസിനും ഹൃദയത്തിൽ തന്നെ സ്വീകരിച്ചു. ഗാനഗന്ധർവ്വന്റെ സ്വരമാധുര്യം പകർന്നുകിട്ടിയ മകനോട് ഒരു പ്രത്യേക സ്നേഹമായിരുന്നു മലയാളികൾക്ക്. ഇപ്പോൾ ഇതാ യേശുദാസിന്റെ സ്വകാര്യ ജീവിതമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ പണ്ടൊരിക്കൽ വിജയ് യേശുദാസ് പറയുന്ന ചില കാര്യങ്ങളും ശ്രദ്ധ നേടുന്നു. ദർശനയെ പരിചയപ്പെടുന്നതിനു മുൻപ് തനിക്കുണ്ടായിരുന്നു രണ്ട് പ്രണയങ്ങളെ കുറിച്ചായിരുന്നു വിജയ് യേശുദാസ് തുറന്ന് പറഞ്ഞിരുന്നത്. ആദ്യം തനിക്ക് പ്രണയം തോന്നിയത് തന്നെക്കാൾ പ്രായത്തിൽ മൂന്ന് വയസ്സ് മൂത്ത ഒരാളോട് ആയിരുന്നു. ആ സമയത്ത് ആ പെൺകുട്ടിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആവുകയും ചെയ്തു. താൻ തന്നെയാണ് മുൻകൈയെടുത്ത് ആ ബന്ധം അവസാനിപ്പിച്ചത്. തന്നെക്കാൾ മൂത്ത ഒരു പെൺകുട്ടിയെ ഒരിക്കലും തന്റെ വീട്ടിൽ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

വീട്ടുകാരെ ധിക്കരിച്ച് ഒരുവിവാഹം മനസ്സിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ താനായി തന്നെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം തനിക്ക് ഒരു ഹിന്ദിക്കാരി പെൺകുട്ടിയോട് ആണ് പ്രണയം തോന്നിയത്. ആ കാര്യം അവളോട് തുറന്നു പറയുകയും ചെയ്തു. അപ്പോൾ അവൾ പറഞ്ഞത് അച്ഛനുമമ്മയും തീരുമാനിക്കുന്ന ഒരു അറേഞ്ച് മാര്യേജ് മാത്രമേ താല്പര്യമുള്ളൂ എന്നാണ്. അപ്പോൾ അതിന്റെ അർഥം മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായിരുന്നു എന്നെ ഒഴിവാക്കാൻ വേണ്ടി അവൾ പറഞ്ഞതാണ് അങ്ങനെ ഒരു കാര്യമെന്ന്. മൂന്നാമതാണ് ദർശനയെ പരിചയപ്പെടുന്നത്.

യേശുദാസിന്റെ തന്നെ ഒരു ഫ്ളാറ്റിൽ വച്ച് ആയിരുന്നു ആദ്യമായി കാണുന്നത് എന്നും വിജയ് തുറന്നു പറയുന്നുണ്ട്. ആ സമയത്ത് ദർശന പഠിക്കുകയാണ്. പിന്നീടാണ് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആയതും അത് പ്രണയത്തിലേക്ക് മാറിയതും. ഇപ്പോൾ അത് പൂർണമായും വേർപിരിയലിന്റെ വക്കിലേക്ക് എത്തി. ഇരുവരുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് രണ്ടുപേരും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ ഇതിൽ ഗായികയായ രഞ്ജിനി ജോസിന്റെ പേര് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രഞ്ജിനി ജോസും വിജയ് യേശുദാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നതാണ് ഇവരുടെ ബന്ധം തകരാൻ ഉണ്ടായ കാരണം എന്നുമായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ദർശനയും ധനുഷ് തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അതുതന്നെയാണ് ഈ വിവാഹബന്ധം തകരാനുള്ള കാരണം എന്നതാണ്.

Leave a Reply