എന്തെ ഇത്ര വൈകിയേ – വിവാഹ ശേഷം ഒൻപതു വർഷങ്ങൾക്ക് ശേഷം സന്തോഷവാർത്ത പങ്കുവെച്ച് വിനു മോഹനും ഭാര്യയും

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ നടനായിരുന്നു വിനുമോഹൻ. നടൻ സായികുമാറിന്റെ സഹോദരി പുത്രൻ എന്ന പേരിൽ വിനുമോഹന് നിരവധി ആരാധകരുണ്ടായിരുന്നു. അതോടൊപ്പം തന്നെ നിവേദ്യം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സിനിമയിൽ വേണ്ടത്ര തിളങ്ങുവാൻ താരത്തിന് സാധിച്ചില്ല എന്നതാണ് സത്യം.

ആദ്യകാലങ്ങളിൽ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും പിന്നീട് സിനിമയിൽ അത്ര നിലയുറപ്പിക്കാൻ സാധിച്ചില്ല നായകനായിരുന്നു അരങ്ങേറ്റം എങ്കിലും സഹതാരമായി താരം മാറ്റപ്പെട്ടു. എന്നാൽ അടുത്തകാലത്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ പുലിമുരുകൻ എന്ന ചിത്രത്തിലെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ അനുജനായാണ് താരം ചിത്രത്തിൽ എത്തിയത്. വലിയ സ്വീകാര്യത ആയിരുന്നു ഈ വേഷത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു വേഷമായിരുന്നു പുലിമുരുകനിലെ.

വിനുമോഹന്റെ ഭാര്യയായ വിദ്യ വിനു മോഹനെയും ആളുകൾക്ക് പരിചിതമായ മുഖം ആണ്. മലയാളം തമിഴ് സീരിയലുകളിലൂടെയാണ് കൂടുതലായും വിദ്യ ശ്രദ്ധിക്കപ്പെടുന്നത്. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരം ആണ് വിദ്യ. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് വിദ്യ. വിദ്യ ഇപ്പോൾ തമിഴ് സീരിയലുകളിൽ ആണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് വിദ്യ. വിദ്യയും വിനുവും 2013ല് ആയിരുന്നു വിവാഹിതരാവുന്നത്. ഇപ്പോൾ ഒൻപത് വർഷങ്ങൾക്ക് ശേഷം ഒരു സന്തോഷവാർത്തയാണ് അവർ പങ്കുവയ്ക്കുന്നത്. ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതാണ് ഈ സന്തോഷവാർത്ത.

ജൂൺ ഇരുപത്തിനാലാം തീയതി ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.. പേരുപോലെതന്നെ ഒരു കൗമാരപ്രണയ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് മോഹൻ സിതാരയാണ്. ചിത്രം വൻ വിജയം നേടട്ടെ എന്ന് തന്നെയാണ് ആരാധകർ ആശംസിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ വിനു മോഹന്റെയും വിദ്യയുടെയും ഈ സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്. നിമിഷനേരംകൊണ്ട് ആണ് ഈ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

Leave a Reply