വിനായകനെ ഭാര്യയും കൈവിട്ടു – വിവാഹബന്ധം വേർപെടുത്തി വിനായകന്റെ ഭാര്യ ! ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം മുതൽ നിർത്തുന്നു എന്ന് വിനായകനും

കഴിഞ്ഞ കുറച്ചു കാലങ്ങളായി വിവാദങ്ങൾ എവിടെയുണ്ടോ അവിടെയാണ് നടനായ വിനായകൻ നിലനിന്നു വരുന്നത്. ഒരു പ്രത്യേക തരം സ്വഭാവമാണ് അദ്ദേഹത്തിന്റെ എന്നാണ് അദ്ദേഹത്തെ ഇഷ്ടപെടുന്ന ആരാധകർ അടക്കം പുറത്ത് പറഞ്ഞു കേട്ടിട്ടുള്ളത്. എപ്പോ എങ്ങനെ പ്രതികരിക്കും എന്ന് ആർക്കും പറയാൻ സാധിക്കാത്ത സ്വഭാവ സവിശേഷം ആണ് താരത്തിന്റെ. വിനായകൻ കേരള സർക്കാരിന്റെ മികച്ച നടനുള്ള അവാർഡുകൾ അടക്കം കൈപറ്റിയിട്ടുള്ള താരം ആണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിന്റെ പ്രസ് മീറ്റിൽ താരം അനാവശ്യമായ പ്രസ്താവനകൾ നടത്തിയത് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. ചില ചോദ്യങ്ങൾക്ക് വളരെ മോശം പ്രതികരണമാണ് അന്ന് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോൾ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സർ മരണപെട്ടപ്പോഴും താരം അദ്ദേഹത്തെ വളരെ മോശമായി പറയുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. അതിനെതിരെ കേരളത്തിലെ സാധാരണക്കാരടക്കം പ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോൾ അറിയാൻ സാധിക്കുന്നത് വിനായകനും ഭാര്യയും ബന്ധം ഉപേക്ഷിച്ചു എന്ന തരത്തിൽ ആണ്. താനും ഭാര്യയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഒഴിയുന്നു എന്ന തരത്തിൽ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ വന്നു പുറത്ത് പറഞ്ഞിരിക്കുന്നത്. എന്താണ് താരത്തിന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് താരത്തെ അടുത്ത് സ്നേഹിക്കുന്ന ആരാധകരടക്കം പുറത്ത് പറയുന്നത്.

Leave a Reply