ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല സാറെ ! വലിയ നന്ദിയുണ്ട് – ഒടുവിൽ വീഡിയോയുമായി വിനായകൻ !

ജയിലർ എന്ന സിനിമ വൻ വിജയമായത് കൊണ്ട് തന്നെ നിർമ്മാതാക്കൾ ആ സിനിമയുടെ നായകനും സംവിധായകനും ആഡംബര കാറുകളും കൂടുതൽ പണവും നൽകി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജയിലർ എന്ന സിനിമ വൻ ഹിറ്റ് ആയതിൻ്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ രജനീകാന്ത്, നെൽസൺ, അനുരുദ്ധ് തുടങ്ങിയവർക്ക് സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു പങ്കും ആഡംബര കാറുകളും സമ്മാനിച്ചത്.

ജയിലർ എന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിന് നിർമ്മാതാക്കൾ കാറും ചെക്കും നൽകുന്ന വീഡിയോസും ചിത്രങ്ങളും ഒക്കെ തന്നെ സൺ പിക്ചേഴ്സ് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഈ ചിത്രം വൈറലായതോടുകൂടി തന്നെ നിരവധി ആളുകൾ വിനായകൻ്റെ പേരും ഇതിൽ പറയുകയും ചെയ്തു. ജയിലർ എന്ന ചിത്രത്തിലെ വില്ലനായ വർമ്മൻ എന്ന കഥാപാത്രത്തെ ആണ് വിനായകൻ അവതരിപ്പിച്ചത്.

വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തെ നിരവധി ആളുകൾ പ്രശംസിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ വിജയത്തിന് പിന്നിൽ വിനായകൻ ആണെന്നും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയിലർ എന്ന സിനിമയുടെ വിജയത്തിൻ്റെ ഭാഗമായി രജനീകാന്തിനും നെൽസണും അനിരുദ്ധനും സമ്മാനം നൽകിയപ്പോൾ എന്തുകൊണ്ടാണ് വിനായകന് മാത്രം ഒന്നും നൽകാതിരുന്നത് എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേക്ഷകരുടെ ചോദ്യം.

വിനായകൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സൺ പിക്ചേഴ്സ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വിനായകൻ പറയുന്നത് താൻ ഈ സിനിമ ഇത്രയും വലിയ ഹിറ്റാവും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല എന്നാണ്. വിനായകൻ പറഞ്ഞത് രജനീകാന്ത് സൺ പിക്ചേഴ്സ് ചിത്രം എന്ന് കേട്ടപ്പോൾ തന്നെ ഒറ്റയടിക്ക് താൻ ഒക്കെയാണ് എന്ന് പറയുകയായിരുന്നു. ചിത്രം ഇത്രയും വലിയ ഹിറ്റാക്കി മാറ്റിയതിൽ എല്ലാവർക്കും വിനായകൻ വീഡിയോയിലൂടെ നന്ദി പറയുകയും ചെയ്തു.

ജയിലർ എന്ന ചിത്രം വൻ ഹിറ്റായി മാറിയതിനുശേഷം ഉള്ള വിനായകൻ്റെ ആദ്യത്തെ പ്രതികരണമാണ് ഈ വീഡിയോയിലൂടെ വന്നത്. ജയിലർ എന്ന സിനിമ ഇത്രയും ഹിറ്റായി മാറിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറയുവാനും ഈ വീഡിയോയിലൂടെ വിനായകൻ മറന്നില്ല. പ്രേക്ഷകരിൽ നിന്നും വളരെയധികം നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നതും. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്.

ബീസ്റ്റിന് ശേഷം അദ്ദേഹത്തിൻ്റെ ജയിലർ എന്ന സിനിമ വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജയിലർ എന്ന സിനിമ നിർമ്മിക്കുവാൻ വേണ്ടി 240 കോടി രൂപയാണ് മുടക്കിയത്. എന്നാൽ ഈ ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത് 640 കോടി രൂപയാണ്.

Leave a Reply