സിനിമ ഇന്ന് ഒരുപാട് മാറ്റം വന്ന ഒരു മേഖലയായി മാറിക്കഴിഞ്ഞു.. പണ്ട് കാലത്തുള്ള രീതിയിലല്ല സിനിമയെ ഇപ്പോൾ ആളുകൾ നോക്കി കാണുന്നത്. സാങ്കേതിക വിദ്യക്കൊപ്പം സിനിമയും ഒരുപാട് വളർന്നു എന്നതാണ് സത്യം. സാങ്കേതികമായും ആഗോളപരമായും സിനിമ ഒരുപാട് മാറി കഴിഞ്ഞു. എന്നാൽ കാലമെത്രകഴിഞ്ഞാലും പ്രേക്ഷകർ ഒരിക്കലും മറക്കാത്ത പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ ഉണ്ടാകും. കാലപ്പഴക്കം ഒരിക്കലും അതിന്റെ ഭാഗമേയല്ല. അങ്ങനെ ഒരു ചിത്രമായിരുന്നു ഇരുവർ എന്ന ചിത്രം. മണിരത്നം സംവിധാനം നിർവഹിച്ച ഈ ചിത്രം തമിഴ് രാഷ്ട്രീയത്തിലെ അതികായൻമാരായ എംജിആറിന്റെയും കരുണാനിധിയുടെയും രാഷ്ട്രീയ ജീവിതത്തെ കുറിച്ചായിരുന്നു പ്രതിപാദിച്ചിരിക്കുന്നത്.
ചിത്രം ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രം തന്നെയാണ്. മോഹൻലാലും പ്രകാശ്‌രാജും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അതോടൊപ്പം തന്നെ ലോകസുന്ദരി ഐശ്വര്യ റായിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതാകട്ടെ മലയാളിയായ സന്തോഷ് ശിവൻ.
ഇപ്പോൾ ഇതാ ഇരുവർ ഷൂട്ടിംഗ് സമയത്ത് ഒരു രസകരമായ അനുഭവത്തെക്കുറിച്ച് ആണ് സന്തോഷ് ശിവൻ സംസാരിക്കുന്നത്. സിനിമയിൽ പ്രകാശ്‌രാജും തബുവും നിലത്തുകിടന്ന് സംസാരിക്കുന്ന ഒരു രംഗമുണ്ട്. വളരെയധികം നിരൂപക പ്രശംസ നേടിയ ഈ രംഗം ചിത്രീകരിക്കുമ്പോഴും വളരെയധികം രസകരമായ ഒരു അനുഭവമാണ് ഉണ്ടായതെന്നാണ് സന്തോഷ് ശിവൻ പറയുന്നത്. ഇന്നത്തെപോലെ ടെക്നിക്കൽ ഡെവലപ്മെന്റ് ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല.
മുകളിൽ ക്യാമറ കെട്ടിവെച്ചാണ് ഷൂട്ട് ചെയ്യുന്നത്. ഫോക്കസ് ജസ്റ്റ് ചെയ്യുന്നതിന് വല്ലാതെ തന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. അതിന്റെ മുകളിൽ ഇരുന്ന് ഞാൻ വിയർത്ത ഒലിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ തന്റെ വിയർപ്പ് ഒക്കെ തബുവിന്റെ ദേഹത്തേക്ക് ആയിരുന്നു വീണത് അതിനു തബു പരാതി പറയുകയും ചെയ്തു. ഇന്നാണെങ്കിൽ ഇത് വളരെയധികം എളുപ്പമുള്ള കാര്യമാണ്.
അങ്ങനെയൊക്കെ ഷോട്ട് എടുക്കുമ്പോഴാണ് ഇംപ്രൊവൈസ് ചെയ്യാൻ കഴിയൂകുകയും ചെയ്യും എന്നാണ് സന്തോഷ് ശിവൻ പറയുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ തന്നെയാണ്.