യേശുദാസിന്റെ ക്രൂരമായ ആ സന്ദേശം മാഷിനെ തളർത്തി കളഞ്ഞു

ലോകമെമ്പാടുള്ള മലയാളികൾക്ക് എന്നും അഭിമാനം കൊള്ളാവുന്ന ഒരാളാണ് ഗാനഗന്ധർവൻ യേശുദാസ്. യേശുദാസിന്റെ സമകാലികനായി ജീവിക്കാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് അദ്ദേഹത്തിന്റെ ആരാധകർ കാണുന്നത്. പക്ഷേ മലയാള സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന ദേവരാജൻ മാസ്റ്റരോടുള്ള യേശുദാസിന്റെ സമീപനം ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നാണ് പ്രേമുഖ മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്രബാബു പറയുന്നത്. സഫാരി ടീവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കണമെന്നത് ദേവരാജൻ മാസ്റ്ററിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ആ കാലത്ത് ജീവിച്ചിരുന്ന എല്ലാ ഗായകരും പങ്കുയെടുക്കുന്ന ഉത്സവം അതായിരുന്നു ദേവരാജൻ മാസ്റ്ററിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം. കൂടാതെ അദ്ദേഹത്തിൽ സ്വപ്ന ലക്ഷ്യം കൂടിയായിരുന്നു കഷ്ടപ്പാടിലൂടെ ജീവിക്കുന്ന കലാക്കാരന്മാർക്കുള്ള പെൻഷൻ പദ്ദതി. ഇതിനെ തുടർന്ന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു. എന്നാൽ ആ സമയത്തായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു മെസ്സേജ് ലഭിച്ചത്. ” ഞാൻ ചില പരിപാടികൾക്കായി ഗൾഫിലേക്ക് പോവുകയാണ്. ഈ തീയതി മാഷ് മാറ്റണം” എന്നായിരുന്നു യേശുദാസിന്റെ സന്ദേശം.

എന്നാൽ അദ്ദേഹത്തെ കൂടാതെ നടത്താൻ പറ്റിയ പരിപാടി അല്ലായിരുന്നു മാഷ് മനസ്സിൽ കണ്ട പരിപാടി. പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതിന് ശേഷമാണ് യേശുദാസ് ഈ കാര്യം തന്നോട് പറഞ്ഞത്. ആ സമയത്തായിരുന്നു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് യോഗം കൂടി ചേരുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറിയും ഗാനരചിതാവുമായ കെ ജയകുമാർ, ബിച്ചു തിരുമല എന്നിവരും കൂടെയുണ്ടായിരുന്നു.

സംഭവം അറിഞ്ഞ ഉടനെ മാസ്റ്റർ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ശ്രീചിത്രയിൽ എത്തിച്ച് രക്ഷിക്കാൻ സാധിച്ചുവെങ്കിലും ഏറെ നാൾ ചികിത്സയിൽ കഴിയേണ്ടി വന്നു. അതുകഴിഞ്ഞു തിരിച്ചുയെത്തിയ മാഷ് വീണ്ടും പരിപാടി നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് പരിപാടി നടത്താൻ തീരുമാനിച്ചത്. ഇന്ത്യൻ. സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന നൗഷാദ് അലിയാണ് പരിപാടി നയിച്ചത്. പക്ഷേ പരിപാടി അവസാനിച്ചപ്പോളാണ് ദേവരാജൻ മാസ്റ്ററിനെ വേദനിപ്പിച്ച ആ സത്യം എല്ലാവരും അറിയുന്നത്.

പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക കഷ്ടപ്പാടിൽ ജീവിക്കുന്ന കലാക്കാരന്മാർക്ക് ഉപയോഗിക്കുക എന്നതായിരുന്നു മാസ്റ്ററിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിപാടിയുടെ ഓഡിയോ വീഡിയോ പതിനാറ് ലക്ഷം രൂപയ്ക്ക് വാങ്ങാൻ ജോണി സാഗരിക സമ്മതിച്ചു. എന്നാൽ പരിപാടിയുടെ ദിവസങ്ങൾക്ക് മുമ്പ് ആ അവകാശം മറ്റാർക്കും നല്കരുതെന്ന് യേശുദാസ് ആവശ്യപ്പെട്ടു.

എട്ട് ലക്ഷം രൂപ തരാം അല്ലെങ്കിൽ സഹകരിക്കാൻ ബുധിമുട്ടാണ് എന്നാണ് യേശുദാസ് മാഷിനോട്‌ പറഞ്ഞത്. മറ്റ് വഴികൾ ഇല്ലാതെ ജോൺ സാഗരികയുടെ കരാർ റദ്ദാക്കി. പിന്നീട് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് യേശുദാസ് മാഷിനെ കാണാൻ വന്നത്. അദ്ദേഹത്തിന്റെ മുമ്പിൽ ഒരു കവർ വെച്ച് ഇങ്ങനെ പറഞ്ഞു. അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റില്ല. സാമ്പത്തികമായി ഏറെ ബുധിമുട്ടായിരുന്നു. അത് അംഗീകരിക്കണമെന്ന് മാഷിനോട്‌ പറഞ്ഞ്. മാഷ് ഒന്നും മിണ്ടാതെ കവർ എടുത്ത് നോക്കിയപ്പോൾ രണ്ട് ലക്ഷം രൂപയുടെ ചെക്ക്. മാഷ് യേശുദാസിനോട് പറഞ്ഞു. പോകുമ്പോൾ ആ കവർ കൂടി കൊണ്ട് പോകുക, നിനക്ക് ബുധിമുട്ടാണെന്ന് അല്ലേ പറഞ്ഞെ അതിന് ഇത് ഏറെ ഉപകരിക്കും എന്ന് രാജേന്ദ്ര ബാബു വെളിപ്പെടുത്തുകയായിരുന്നു.

Leave a Comment

Scroll to Top