സ്ത്രീകളെ ഒരു വീക്നസ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് – അനുഭവം തുറന്ന് പറഞ്ഞു സീനത്ത്

മലപ്പുറം സ്വദേശിനിയായ നടി സീനത്തിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. നാടകങ്ങളിൽ സജീവമായിരുന്ന സീനത്ത് ഒരു സിനിമ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. 2007ൽ “പരദേശി” എന്ന ചിത്രത്തിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ “ചുവന്ന തെരുവുകൾ” എന്ന ചലച്ചിത്രത്തിലൂടെയാണ് സീനത്ത് മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്.

നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ ടി മുഹമ്മദിനെ വിവാഹം കഴിക്കുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു സീനത്തിന്റെ പ്രായം. നീണ്ട പതിനാറു വർഷങ്ങളുടെ ദാമ്പത്യ ജീവിതത്തിനു ശേഷം ആയിരുന്നു ഇവർ വേർപിരിഞ്ഞത്. പക്വതയില്ലാത്ത പ്രായത്തിൽ ആരംഭിച്ച ആ വിവാഹ ബന്ധം 16 വർഷം നീണ്ടു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സീനത്ത് മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു.

നാല് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ മലയാള സിനിമയിലെ മുൻനിര സംവിധായകർക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിക്കാൻ സീനത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞതിനുശേഷമായിരുന്നു അനിൽ കുമാറിനെ സീനത്ത് വിവാഹം കഴിക്കുന്നത്. രണ്ടു മക്കൾ ആണ് സീനത്തിന്.നായകന്റെ അമ്മയായും സഹനടിയായും കോമഡി വേഷങ്ങളിലും സജീവമായിരുന്ന സീനത്ത് മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി സൂപ്പർതാരങ്ങളെ കൂടാതെ യുവതാരങ്ങളായ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടനവിസ്മയം മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി സീനത്ത് രംഗത്തെത്തിയിരുന്നു. ആശംസയ്ക്ക് താഴെ വന്ന് ഒരു കമന്റും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ലാൽജി എന്ന കുറിപ്പോടെ ആയിരുന്നു ലാലേട്ടനോടൊപ്പം ഉള്ള ചിത്രം താരം പങ്കുവെച്ചത്. മോഹൻലാൽ എന്ന വ്യക്തി അല്ലെങ്കിൽ നടൻ എത്ര ഉയരങ്ങളിൽ എത്തുന്നു അത്രയും എളിമയും മറ്റുള്ളവരോട് സ്നേഹം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണെന്നു സീനത്ത് പറയുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ് അദ്ദേഹം. ഏത് ആൾകൂട്ടത്തിൽ നിൽക്കുമ്പോഴും ലാലിന്റെ ചുറ്റും ഒരു തേജസുള്ളതുപോലെ തോന്നാറുണ്ട് എന്നും സീനത്ത് വ്യക്തമാക്കി.

എന്നും എപ്പോഴും അതേ തേജസ്സോടെ ഇനിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ലാലിനെ കാണാൻ ആഗ്രഹിക്കുന്നു എന്നും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു എന്നും ആയിരുന്നു ലാലേട്ടന് ജന്മദിനാശംസകൾ പങ്കുവെച്ചുകൊണ്ട് സീനത്ത് ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഈ കുറിപ്പിന് കീഴിൽ കമന്റുകളുമായി എത്തിയത്. അതിലേറ്റവും ശ്രദ്ധേയമായ ഒരു കമന്റ് ഉണ്ടായിരുന്നു. മോഹൻലാലിനു സ്ത്രീകൾ ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്, ചേച്ചിക്ക് അനുഭവം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ആ കമന്റ്.

ഈ കമന്റിന് തക്കതായ മറുപടി ആയിരുന്നു താരം കൊടുത്തത്. സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനെ അതുകൊണ്ടല്ലേ നമ്മളൊക്കെ ജനിച്ചത് എന്നായിരുന്നു താരം നൽകിയ മറുപടി. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുമ്പോൾ മറ്റുള്ളവരുടെ കുറ്റം കണ്ടെത്താൻ സമയം കളയാതെ സ്വന്തം സന്തോഷത്തിനു വേണ്ടി ജീവിക്കാൻ നോക്ക് എന്നായിരുന്നു സീനത് നൽകിയ മറുപടി. സീനത്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന സീനത്ത് ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. ഇതിനോടകം നിരവധി ടെലിവിഷൻ പരമ്പരകളിൽ താരം അഭിനയിച്ച് കഴിഞ്ഞു.

Leave a Comment

Scroll to Top