അനഹിതയെ പറ്റി നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നമ്മൾ സോഷ്യൽ മീഡിയകളിലും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും ഒരുപാട് കണ്ടതാണ് ഒരു കുട്ടി അസുഖം ബാധിച്ചു കരയുന്നതും ചുമയ്ക്കുന്നതും ഒക്കെ.അത് മറ്റൊരു കുട്ടിയാണെന്ന് (Anahita Hashemzadeh)രീതിയിലാണ് പ്രചരിച്ചത്. നമ്മൾ ആ വിഡിയോയിൽ കണ്ടത് ഏത് കുട്ടിയാണെങ്കിൽ അതിന്റെ അസുഖം എത്രയോ പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇവിടെ Anahita Hashemzadeh എന്ന പേരുള്ള ആ സുന്ദരികുട്ടിയുടെ ആർക്കും അറിയാത്ത ചില കാര്യങ്ങളാണ് വിവരിക്കുന്നത്.

ക്യൂട്ട് ബേബി ഓഫ് വേൾഡ് എന്നാണ് അവളെ അറിയപ്പെടുന്നത്. ഈ സുന്ദരിയെക്കുറിച്ചു കൂടുതൽ അറിയാം.തുടർന്ന് വായിക്കാം അല്ലെങ്കിൽ താഴെയുള്ള വീഡിയോ കാണാം. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിലും മൊബൈൽ വാൾ പേപ്പർ ഒക്കെ ഇവളുടെ ഫോട്ടോസ് ആണ്. ഇവളുടെ ചിരിയെ ക്യൂട്ട് സ്‌മൈൽ ഇൻ വേൾഡ് എന്നാണ് പറയപ്പെടുന്നത്. ഫോട്ടോകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ഇവളുടെ പേര് പോലും അധികം ആർക്കും അറിയില്ല. അനഹിത ജനിക്കുന്നത് ജനുവരി 10 2015 ആണ്. ഇപ്പോൾ 5 വയസ്സായ ഇവൾ ലോകത്ത് തന്നെ ഫേമസ് ആണ്.

ഇറാനിൽ ജനിച്ച ഇവൾ പോപ്പുലർ ആകുന്നത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ വെച്ചും പിന്നെ അവൾ ചിരിക്കുന്ന വീഡിയോ കൊണ്ടുമാണ്. ആ ചിരി മതി നമ്മുടെ വിഷമങ്ങൾ കുറച്ചു നേരത്തേക്ക് മറക്കാൻ. 998k ആണ് അവൾക്കുള്ള ഫോള്ളോവെർസ്. 2018 ൽ ഇവളുടെ ‘അമ്മ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുകയും അനഹിതയുടെയും ഫോട്ടോ ഇടുകയും ചെയ്തു,ഉടൻ തന്നെ അവളുടെ ഫോട്ടോ വൈറൽ ആയി. അതിന് ശേഷമാണ് അത് മോഡ്‌ഡലിങ് ആയിട്ടും പ്രൊഫഷണൽ ആയിട്ടും ചെയ്യാൻ തീരുമാനിച്ചു.

പെയ്ഡ് ഫോട്ടോഷൂട് ഒക്കെ ചെയ്ത് ഇവൾക്ക് ലക്ഷങ്ങളുടെ വരുമാനം ഉണ്ടെന്നാണ് പറയപ്പെടുന്നത്.അതിനെ കുറിച്ച് ഒഫീഷ്യൽ ന്യൂസ് ഒന്നും കണ്ടിട്ടില്ല. പക്ഷെ ഈ സുന്ദരിയുടെ മോഡലിംഗ് കരിയർ എന്തായാലും വൻ വിജയം എന്ന് തന്നെയാണ് അറിഞ്ഞിരിക്കുന്നത്. അവളുടെ കൂടുതൽ ഫോട്ടോസ് വീഡിയോസ് കാണാൻ നിങ്ങൾക്ക് അവളുടെ ഇന്റ്റഗ്രാം പ്രൊഫൈൽ കയറി നോക്കിയാൽ മതിയാകും.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

Leave a Reply