നിമിഷങ്ങൾക്കുള്ളിൽ വീട്ടിലിരുന്നു പാൻ കാർഡ് എടുക്കാം!

ഓൺലൈനായി എങ്ങനെ പാൻ കാർഡ് എങ്ങനെ അപ്ലൈ ചെയ്യാം. അത്പോലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പാൻകാർഡ് ലഭ്യമാവുകയും ചെയ്യും. പെർമെനൻറ് അക്കൗണ്ട് നമ്പർ എന്നാണ് പാനിൻറെ പൂർണ്ണനാമം. ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് ആണ് പാൻ കാർഡ് ഇഷ്യു ചെയ്തു തരുന്നത്. നിങ്ങൾക്ക് സ്വന്തമായി ഒരു ആധാർ കാർഡ് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ പാൻ കാർഡിന് ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാൻ പറ്റുന്നതാണ്.

പാൻ കാർഡ് അപ്ലൈ ചെയ്യുന്നതിനു മുമ്പ് അതിൻറെ ഉപകാരത്തെ കുറിച്ച് അറിഞ്ഞിരിക്കാം. പ്രധാനമായും ഇൻകംടാക്സ് പാൻകാർഡ് ഇഷ്യു ചെയ്തു തരുന്നത് ടാക്സ് വെട്ടിപ്പുകൾ തടയാൻ വേണ്ടിയിട്ടാണ്. നിങ്ങൾ സ്വന്തമായി വരുമാനം ഉള്ള ഇന്ത്യൻ പൗരൻ ആണെങ്കിൽ ടാക്സ് പേ ചെയ്യാൻ ഉള്ള ആളാണെങ്കിൽ തീർച്ചയായും നിങ്ങൾക്കൊരു പാൻ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്. അതോടൊപ്പം ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനും പാൻ കാർഡ് നിർബന്ധമാണ്.

പാൻകാർഡ് ഇല്ലാതെയും ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം. അത്തരത്തിൽ ഓപ്പൺ ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് ലിമിറ്റ് ഉണ്ടാകും. ബാങ്ക് പ്രൊവൈഡ് ചെയ്യുന്ന എല്ലാ ഫീച്ചറുകളും ലഭ്യമാകില്ല. അൻപതിനായിരം രൂപ ഡെപ്പോസിറ്റ് ചെയ്യുന്നതിനും അമ്പതിനായിരം രൂപയുടെ മുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനും അതുപോലെ പിൻവലിക്കുന്നതിനുള്ള പാൻ കാർഡ് നിർബന്ധമാണ്. ഇത്തരത്തിൽ ഫിനാൻഷ്യൽ ഇടപാടുകൾക്ക് ആണ് പാൻ കാർഡ് നിർബന്ധമാക്കുന്നത്.

അതുപോലെ പ്രധാനപ്പെട്ട ഐഡൻറിറ്റി പ്രൂഫ് കൂടിയാണ് പാൻ കാർഡ്. ഇനി നമുക്ക് പാൻ കാർഡിനു വേണ്ടി അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം. ആധാർ കാർഡ് മുഖേന ആണെങ്കിൽ വളരെ സൗജന്യമായി രൂപത്തിൽ നമുക്ക് പാൻ കാർഡിന് വേണ്ടി അപേക്ഷിക്കാം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇതിന് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ 18 വയസ്സിനു താഴെയുള്ള ആളുകൾക്ക് മാതാപിതാക്കൾ മുഖേനയും പാൻ കാർഡിന് വേണ്ടി അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്.

ഈ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റിൽ തന്നെ ഒരു ബോക്സ് തുറന്നു വരുന്നത് കാണാം തൽക്കാലം അത് ക്ലോസ് ചെയ്തതിനുശേഷം ശേഷം apply now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇടതുഭാഗത്തായി ആദ്യം കാണുന്ന ഇൻസ്റ്റൻഡ് പാൻ കാർഡ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയൊരു സൈറ്റിലേക്ക് വിൻഡോ ആകുന്നതാണ് അതിൽ നൽകിയിരിക്കുന്നത്. 10 മിനിറ്റിനുള്ളിൽ ആധാർ കാർഡ് ലഭിക്കും എന്നാണ് ഇന്റർഫെയ്‌സിൽ കാണിക്കുത്.അതിൽ തന്നെ ഗെറ്റ് ന്യൂ പാൻ എന്ന ഓപ്ഷൻ ഉണ്ട്.

അതിൽ ക്ലിക്ക് ചെയ്യുക. അതു പുതിയൊരു വിൻഡോ തുറന്നു വരുന്നതാണ്. ആദ്യമായി അതിൽ ആധാർകാർഡ് നമ്പർ നൽകേണ്ടതാണ്. ആധാർ കാർഡ് നമ്പർ നൽകുന്നതിനുമുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കേണ്ടതാണ് അതിലേക്കാണ് ഒടിപി വരുന്നത് തുടർന്നുള്ള ഓരോ ഓപ്ഷനും അതിനനുസൃതമായി പൂരിപ്പിക്കുക.

Leave a Reply