സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അവസരം

നിലവിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമൂഹിക ക്ഷേമ തുക മസ്ട്രിങ് ചെയ്ത് എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 8500 രൂപ വരെ എത്തിയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം.ഇതിൽ മാസ്ട്രിങ് ചെയ്യാൻ പറ്റാത്ത ഒരുപാട് പേരുണ്ട്, കൂടാതെ മസ്ട്രിങ് ചെയ്ത് പരാചയപ്പെട്ടവരും ഉണ്ട്.പല കാരണങ്ങളാൽ മസ്ട്രിങ് പരാചയപ്പെട്ടവരുടെ വിശദ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയരഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയുടെ കയ്യിൽ ലഭ്യമാകുകയും പ്രത്യേക അനുമതിയോടെ പരാചയപ്പെട്ടവരുടെ മസ്ട്രിങ് മാന്വൽ മോഡിലൂടെ സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്ട്രിങ് ചെയ്യാനായി സാധിച്ചിട്ടുണ്ട്.

ഇങ്ങനെ പോലും മസ്ട്രിങ് പൂർത്തിയാക്കാൻ സാധിക്കാത്തവർ ഒരുപാടുണ്ട്. മസ്ട്രിങ് നിലവിൽ വന്നതിന് ശേഷം ഏകദേശം 5% ഉപഭോക്താക്കളാണ് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ പദ്ധതിയിൽ അർഹത ഇല്ല എന്ന് കണ്ടെത്തിയത്. ഇങ്ങനെ ഏകദേശം രണ്ടു ലക്ഷത്തോളം വരുന്ന ആളുകളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുകയുണ്ടായി. ഇങ്ങനെ ചെയ്തപ്പോൾ ഒരു വലിയ തുകയാണ് സർക്കാരിന് സേവ് ചെയ്യാൻ സാധിച്ചത്.

മാത്രമല്ല അർഹതയുള്ളവരുടെ കൈകളിലേക്ക് പെൻഷൻ തുക എത്തുവാനും അനർഹമായി പെൻഷൻ കൈപ്പറ്റി കൊണ്ടിരുന്നവർക്ക് ഇത് ലഭിക്കാതിരിക്കാനും കാരണമായി. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ചു കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൌൺ കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ ആഴ്ചത്തേക്ക് മസ്ട്രിങ് നടത്താൻ തീരുമാനമായി.

നിലവിൽ പെൻഷൻ കിട്ടി കൊണ്ടിരിക്കുന്നവർക്ക് ബാധകമല്ല. മസ്ട്രിങ് നടത്താൻ സാധിക്കാത്തവർക്കും എന്തെങ്കിലും കാരണത്താൽ മസ്ട്രിങ് പരാചയപ്പെട്ടവർക്കും നിലവിൽ ഇപ്പോൾ പെൻഷൻ ഇല്ലാതെ അതിന് വേണ്ടി അപേക്ഷിച്ചവർക്ക് വരെ ഇപ്പോൾ മസ്ട്രിങ് നടത്താനുള്ള സംവിധാനം ആണ് വരുന്നത്. അക്ഷ കേന്ദ്രങ്ങൾ വഴിയാകും മസ്ട്രിങ് സൗകര്യം ലഭ്യമാകുന്നത്. ഇതിന്റെ കൃത്യമായ തീയതി അറിയാൻ കഴിഞ്ഞിട്ടില്ല. അർഹതയുള്ളവർക്ക് ഈ സേവനം ലഭ്യമാക്കാൻ സുവാരണാവസരം ആണിത്.ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം.

Leave a Reply