ടീച്ചറമ്മയെ ഞെട്ടിച്ച ആവർത്തന

കേരളത്തിൽ കഴിഞ്ഞ നിപ്പ സമയത്തും അത് പോലെ ഇപ്പോൾ കൊറോണ വൈറസിനെ തടയാനും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ആണ് ഇപ്പോൾ കേരളത്തിന്റെ ടീച്ചറമ്മ. ഒരു സാമൂഹിക പ്രവർത്തക എങ്ങനെയായിരിക്കണം, കൂടാതെ ഒരു ടീച്ചർ എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ടീച്ചറമ്മ. ഒരു അമ്മയെ പോലെയും അധ്യാപികയെപ്പോലെയും മന്ത്രിയായും കേരള ജനതയെ സേവിക്കുന്ന ശൈലജ ടീച്ചർ എല്ലാ മലയാളികൾക്കും ഒരേ പോലെ ഇഷ്ടമുള്ള ചുരുക്കം ചില പൊളിറ്റിക്കൽ നേതാക്കളിൽ ഒരാളാണ്.

അടുത്തിടെ സോഷ്യൽ മീഡിയ ആയ ടിക് ടോക്കിലൂടെയും ഫേസ്ബുക്കിലൂടെയും ഒക്കെ ട്രെൻഡ് ആയി മാറിയ ഒരു വീഡിയോ ഉണ്ട്. ഒരു കുട്ടി ശൈലജ ടീച്ചര്‍ നിയമസഭയിൽ പ്രസംഗിച്ച പ്രസംഗത്തിന്റെ ചില വരികളിലെ സംഭാഷണം അത് പോലെ അനുകരിച്ചു ചെയ്ത് വീഡിയോ ആണ് വൈറൽ ആയത്. പാലക്കാട്, ചിറ്റൂർ ഉള്ള 6 വയസ്സുകാരി അവർത്തനയാണ് താരമായത്. ഈ കുട്ടിയെ തന്റെ അച്ഛനെ ഫോണിലൂടെ വിളിച്ചു ശൈലജ ടീച്ചർ അഭിനന്ദിച്ചെന്നും അടുത്ത തവണ പാലക്കാട് വരുമ്പോൾ മോളെ തീർച്ചയായും കാണാമെന്നും പറഞ്ഞിരുന്നു.

ആവർത്തനയും അച്ഛനും അമ്മയും ടീച്ചറമ്മയുടെ ഫോൺ വിളിയിൽ സന്തോഷത്തിലാണ്. ഇതിന് മുൻപും ആവർത്തന ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്രത്തോളം ഒന്നും വൈറൽ ആയിട്ടില്ല.ഈ വീഡിയോ ചെയ്യുന്നതിന് മുൻപ് അവർത്തനയ്ക്ക് ശൈലജ ടീച്ചർ ആരാണെന്ന് പോലും അറിയില്ലായിരുന്നു. അമ്മയാണ് അവർത്തനയെ ഡയലോഗ് പറഞ്ഞു പഠിപ്പിച്ചതും വീഡിയോ പിടിച്ചതും.

എന്തായാലും ആവർത്തന മോൾക്ക് നല്ല കഴിവുണ്ടെന്ന് മനസ്സിലായി, കലാപരമായി ഉയർന്ന നിലയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. കഴിവുള്ളവർക്ക് അത് തെളിയിക്കാനുള്ള ഒരു നല്ല പ്ലാറ്ഫോം ആയി മാറിയിരിക്കുകയാണ് ടിക്കറ്റോക്. ഇത് വഴി ദുരുപയോഗം ചെയ്യുന്നവരും ഒരുപാട് ഉണ്ട്.അവർത്തനയുടെ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. കണ്ടു കഴിഞ്ഞു ഷെയർ ചെയ്യുക.

Leave a Reply